ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 373-ാമത് മകരം പെരുന്നാളിന് വ്യാഴാഴ്ച (ജനുവരി 10ന്) കൊടികയറും.
അർത്തുങ്കൽ ഗ്രാമത്തിൽ ഇനിയുള്ള ദിവസങ്ങളിൽ ഉയർന്നു കേൾക്കുന്നത് പ്രാർത്ഥനാഗീതികളുടെ അലയൊലികൾ.....
അർത്തുങ്കൽ നിവാസികൾക്ക് ഇനി ആഘോഷങ്ങളുടെയും ആതിഥ്യത്തിന്റെയും രാവിരവുകൾ.....
തിരുനാളിന് ഉയർത്തുന്നതിന് പാലായിൽ നിന്ന് കൊണ്ടുവരുന്ന തിരുനാൾ പതാക 10 ന് ഉച്ചകഴിഞ്ഞ് 2.30 ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ എത്തിച്ചേരും. വൈകിട്ട് മൂന്നിന് കത്തീഡ്രൽ പള്ളിയിൽ നിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് പതാക പ്രയാണം ആരംഭിക്കും.
6.30ന്, പള്ളിയങ്കണത്തിൽ പുതിയതായി നിർമ്മിച്ച ജപമാല ഉദ്യാന (Rosary Park) ആശിർവാദം, കൊടിയേറ്റ്.
തുടർന്നുന്നു നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപതാ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മുഖ്യകാർമികത്വം വഹിക്കും. രൂപതാ സഹായമെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ വചനപ്രഘോഷണം നടത്തും.
ഇറ്റലിയിലെ ചെസേന - സർസിന രൂപതാ മെത്രാൻ ഡോ. ഡഗ്ലസ് റൊഗാത്തിയേരി ദിവ്യബലിയിൽ സവിശേഷ സാന്നിധ്യമാകും.
ജനുവരി 18 ന് പുലർച്ചെ അഞ്ചിന് നടതുറക്കൽ ചടങ്ങ് നടക്കും. അന്നു മുതൽ 27 വരെ വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപം പരസ്യ വണക്കത്തിനായി പള്ളിയിൽ പ്രദർശിപ്പിക്കും.
പ്രധാന തിരുനാൾ ദിനമായ 20 ന് വൈകിട്ട് 4.30ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടക്കും.
27 ന് എട്ടാം പെരുന്നാൾ.
അർത്തുങ്കൽ വെളുത്തച്ചന്റെ തിരുനാളിൽ പങ്കുകൊണ്ട് അനുഗ്രഹ കൃപാകടാക്ഷങ്ങൾ ഏറ്റുവാങ്ങി ധന്യരാകുവാൻ എല്ലാ വിശ്വാസികളെയും അർത്തുങ്കലിലേയ്ക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.....
അർത്തുങ്കൽ വെളുത്തച്ചൻ നിങ്ങളെ ഏവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.........
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശു...
Arthunkal Basilica
Arthunkal P.O
Cherthala, Alappuzha,
Kerala, India.
PIN: 688 530
Tel: +91 9400152374
+91 478 2573560, 2572374
+91 9744663560 (Rector)
E: arthunkalbasilica2010@gmail.com